spot_imgspot_imgspot_img

കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയ്ക്കെതിരെ പരാതിയുമായി പെൺകുട്ടി

Date:

മംഗലപുരം: കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയ്ക്കെതിരെ പരാതിയുമായി പെൺകുട്ടി രംഗത്ത്. തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിവലിൽ വോളണ്ടിയറായിരുന്ന പെൺകുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ അശ്ലീലം പറഞ്ഞുവെന്നാണ് പരാതി.

തിങ്കളാഴ്ച രാത്രി ഒൻപതു മണിക്കാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. കഠിനംകുളം സ്റ്റേഷനിലെ എ എസ് ഐ കെ.പി നസീമിനെതിരെയാണ് പരാതി. സയൻസ് ഫെസ്റ്റിവൽ നടക്കുന്ന വേളയിൽ വോളണ്ടിയമാരായ വിദ്യാർത്ഥികൾക്ക് എ എസ് ഐ നമ്പർ നൽകിയിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിച്ച് അറിയിക്കാനാണ് നമ്പർ നൽകിയത്. ഇതോടൊപ്പം പെൺകുട്ടിയുടെ നമ്പർ എ എസ് ഐയും വാങ്ങിയിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച പെൺകുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി ഇയാൾ വിളിക്കാൻ ആരംഭിച്ചു. അതിനുശേഷം വീഡിയോ കോൾ വഴിയും ഇയാൾ പെൺകുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചു. നിരന്തര ശല്യം സഹിക്കാൻ കഴിയാതെ പെൺകുട്ടി കോൾ കട്ട് ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ കോൾ കട്ട് ചെയ്താലും വീണ്ടും തുടരെത്തുടരെ ഇയാൾ വിളിച്ചു കൊണ്ടിരുന്നു.

ഇതേ തുടർന്ന് വിദ്യാർത്ഥിനി തന്റെ കൂടെയുള്ള മറ്റുള്ള വോളണ്ടിയർമാരോടൊപ്പം എഎസ്ഐ നേരിട്ട് കാണുകയും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഇയാൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി.തുടർന്ന് പ്രശ്നമാകുമെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

എ എസ് ഐ കെ.പി നസീമിനെതിരെ ഇതിനുമുൻപും സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട്. നേരത്തെ കൊല്ലത്ത് ജോലി ചെയ്തിരുന്ന ഇയാളെ ശിക്ഷ നടപടിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. പാങ്ങോട് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നപ്പോഴാണ് സമാനമായ നടപടി നേരിട്ടത്.

പരാതിയുമായി എത്തുന്ന സ്ത്രീകളുടെ നമ്പരിൽ രാത്രികാലങ്ങളിൽ മദ്യപിച്ച് വീഡിയോ കോൾ ചെയ്യുന്നതാണ് ഇയാളുടെ രീതി. എന്നാൽ ഭയന്ന് പലരും പരാതിപ്പെടാറില്ല. ഇയാൾക്കെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp