spot_imgspot_img

ഫാസിസത്തെ ചെറുക്കാൻ വൻ ജനകീയപ്രക്ഷോഭം അനിവാര്യം; അഹമ്മദ് ദേവർകോവിൽ

Date:

തിരുവനന്തപുരം: രാജ്യത്ത്ഫാസിസ്റ്റ് മുന്നേറ്റം ചെറുക്കാൻ വൻ ജനകീയ പ്രക്ഷോഭം അനിവാര്യമാണെന്നും മതേതര കക്ഷികൾ യോജിച്ച പ്രക്ഷോഭത്തിന്ന് തയ്യാറാകണമെന്നും അതിൽ വനിതകൾക്ക് സുപ്രധാനമായ പങ്കുവഹിക്കാൻ കഴിയുമെന്നും മുൻ മന്ത്രിയും ഐ എൻ എൽ സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് ദേവർകോവിൽ എം എൽ എ അഭിപ്രായപ്പെട്ടു. നാഷണൽ വിമൺസ് ലീഗ് തിരുവനന്തപുരം ജില്ലാ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

NWL ജില്ലാ പ്രസിഡന്റ്‌ നജുമുന്നിസ അധ്യക്ഷത വഹിച്ചു. ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് മുഖ്യപ്രഭാഷണം നടത്തി. ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം,വി. എസ്. സുമ, ഷിംലസലിം,സബീർ തോളിക്കുഴി, എം ബഷറുള്ള, സലിം നെടുമങ്ങാട്, ഹിദായത്ത്, നസീർ തോളിക്കോട്, റാഫി പൊങ്ങുമൂട്, അബ്ദുൽ സത്താർ,ബുഹാരി മന്നാനി ,മുഹമ്മദ് സജിൽ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി നജുമ്മുന്നിസ (പ്രസിഡന്റ്‌ ),മുംതാസ്, തൻസീല, ഷൈല (വൈസ് പ്രസിഡന്റ്‌ ), വി എസ് സുമ (ജനറൽ സെക്രട്ടറി ),ബിൻസ, അജിത (സെക്രട്ടറിമാർ ), ഷിംല സലിം (ട്രഷറർ ). തുടങ്ങിയവരെ തിരഞ്ഞെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

ഡൽഹി: സുപ്രിംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍...

ബെവ്കോ ഗോഡൗണിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ

തിരുവല്ല: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർ‌ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ...

മന്ത്രിയുടെ സമയംകാത്ത് എസ്എറ്റിയിലെ യൂറോ ഡയനാമിക് യൂണിറ്റ്

തിരുവനന്തപുരം: കുട്ടികളുടെ കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി എസ്എറ്റി ആശുപത്രിയില്‍ സ്ഥാപിച്ച...

സി.ബി.എസ്.ഇ പരീക്ഷാഫലം, കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം

കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ...
Telegram
WhatsApp