spot_imgspot_imgspot_img

തിരുവനന്തപുരത്ത് 23 കാരൻ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് 23 കാരൻ മരിച്ചു. വര്‍ക്കല ഇലകമണ്‍ സ്വദേശി വിനുവാണ് മരിച്ചത്. ഭക്ഷ്യവിഷബാധയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകുവെന്നാണ് പോലീസ് പറയുന്നത്.

ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ആദ്യം ബുദ്ധിമുട്ടകൾ കാര്യമാക്കിയിരുന്നില്ല. വയറുവേദന അടക്കമുള്ള പ്രശ്നങ്ങൾ കേക്ക് കഴിച്ച ശേഷം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് ഇന്ന് രാവിലെ അസുഖം മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുന്നേ തന്നെ വിനു മരിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.

29 ന് വര്‍ക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചുവെന്നും ഇതിനു ശേഷമാണ് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഇതേ കേക്ക് കഴിച്ച വിനുവിന്റെ അമ്മയും സഹോദരങ്ങളും ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വിനുവിൻ്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതെ സമയം ഇന്നലെ വർക്കലയിൽ 64 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹജ്ജ് നടപടികള്‍ക്ക് തുടക്കം; കരിപ്പൂരില്‍ നിന്ന് യാത്രയാകുന്നത് 969 യാത്രക്കാര്‍

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍...

തെരഞ്ഞെടുപ്പ് തോല്‍പിച്ചത് ഗോവിന്ദനും വിജയരാഘവനും; നിലപാടുകള്‍ തിരിച്ചടിച്ചു; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷവിമര്‍ശനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ കുറിച്ചുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ...

മുഖ്യമന്ത്രി കോണ്‍ഗ്രസിന്റേത്; ലീഗിന് അവിടെ എന്ത് കാര്യമെന്ന് സുകുമാരന്‍ നായര്‍; പ്രശ്‌നം ഉണ്ടാക്കിയത് ലീഗ്

കോട്ടയം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി നിര്‍ണയ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതില്‍ ലീഗ് അടക്കമുള്ള...

മന്ത്രിസഭ ഇപ്പോഴും തയ്യാറായില്ല; ഭരണസ്തംഭനം ഒഴിവാക്കാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ...
Telegram
WhatsApp