spot_imgspot_img

തിരുവനന്തപുരത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി സുഹൃത്ത്

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി. അതിനു ശേഷം യുവാവ് കിണറ്റിൽ ചാടി. അപകടത്തിൽ യുവതി മരിച്ചു. ചെങ്കോട്ടുകോണത്താണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയാണ് ജി. സരിത (46) മരിച്ചത്. പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനുവാണ് (50) സരിതയുടെ വീട്ടിലെത്തി ആക്രമിച്ചത്.

വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സരിതയുടെ ശരീരത്തിലേക്ക് ബിനു പെട്രോളൊഴിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബിനുവിനും പൊള്ളലേറ്റിരുന്നു. വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സരിതയുടെ ശരീരത്തിലേക്ക് ബിനു പെട്രോളൊഴിക്കുകയായിരുന്നു. പൊള്ളലേറ്റതിനെ തുടര്‍ന്ന് ബിനു ചികിത്സയിലാണ്.

ഇന്നലെ രാത്രി എട്ടു മണിയോടെ ബിനു മേലെ കുണ്ടയത്തുള്ള സരിതയുടെ വീട്ടിലെത്തി. തുടർന്ന് സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. സ്‌കൂട്ടറില്‍ കരുതിയിരുന്ന കന്നാസില്‍നിന്ന് സരിതയുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. അതെ സമയം പ്രതി ബിനുവിൻ്റെ മൊഴിയെടുക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെനിയ വാഹനാപകടം; 5 മലയാളികള്‍ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

എവറസ്റ്റ് കീഴടക്കി ഷോര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍

പാലക്കാട്: മലയാളികൾക്ക് അഭിമാനമായി ശ്രീഷ രവീന്ദ്രന്‍. എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ഈ യുവതി....

തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ....

പള്ളിത്തുറ നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു; ആംബുലൻസ് സേവനം ആരംഭിച്ചു

തിരുവനന്തപുരം: പള്ളിത്തുറ നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു. നാടിനൊരു ആംബുലൻസ് സേവനം ആരംഭിച്ചിരിക്കുമാകയാണ്....
Telegram
WhatsApp