മുരുക്കുംപുഴ: കലാനികേതൻ സാംസ്കാരിക സമിതിയുടെയും കെ പി ആർ എ യുടെയും ചെയർമാൻ എം.എ.ലത്തീഫിന്റെ നേതൃത്വത്തിൽ ആറാമത്തെ ഭവനത്തിന് തറക്കല്ലിട്ടു. ഒന്നാമത്തെ ഭവനം കണിയാപുരം പള്ളിനടയിൽ ജുമയിലക്കും നാസിമുദീനും അടച്ചുറപ്പുള്ള വീട് നൽകി.രണ്ടാമത്തെ ഭവനം കല്ലൂർ യുപി സ്കൂളിലെ സാൻവിയും സാംസിക്കും, മൂന്നാമത്തെ ഭവനം മുദാക്കലിലെ അനിൽകുമാർ സരിത ദമ്പതികൾക്കും നാലാമത്തെ ഭവനം പുത്തൻ തോപ്പിൽ ഹാരിസ് അൻസി വിദ്യാർത്ഥികൾക്ക്.
അഞ്ചാമത്തെ ഭവനം മത്സ്യബന്ധനത്തിനിടെ അകാലത്തിൽ പൊലിഞ്ഞു പോയ മത്സ്യത്തൊഴിലാളിയായ നൗഫലിന്റെ അനാഥരായ ഭാര്യക്കും മക്കൾക്കും നൽകി. എൽ വി എച്ച് എസ് ൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ശ്രീ ആദർശിനും സഹോദരി കണിയാപുരം യുപി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ജാനകിക്കും സ്വന്തമായി മണ്ണും വീടും ഇല്ല. ഇന്ന് രാവിലെ അവരുടെ പേരിൽ വാങ്ങിച്ച മൂന്ന് സെന്റിന്റെ പ്രമാണo ആദർശിനും, ജാനകിക്കും, അമ്മൂമ്മ രാധയ്ക്കും കൈമാറുകയും പുതിയ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മവും ചെയർമാൻ എം.എ.ലത്തീഫ് നിർവഹിച്ചു.
എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ജെ.മുഹമ്മദ് ഷാഫി കണിയാപുരം യു.പി സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ഷാജഹാൻ.എ,പഞ്ചായത്ത് അംഗം ശ്രീചന്ദ്.എസ്,സഞ്ജു, പിടിഎ പ്രസിഡന്റ് ധന്യ പ്രേമചന്ദ്രൻ, എസ് കെ പി ഷമീർ, ഹുസൈൻ. എ,നിവാസ്,അധ്യാപിക ശ്രീദേവി പി കെ, കലാനികേതൻ ഭാരവാഹികളായ ടി നാസർ, ഷാജി മൈവെള്ളി, മണ്ണിൽ അഷ്റഫ്,എസ് ജയൻ, എം എച്ച് ഇമാമുദ്ദീൻ,എ കെ നാസിമുദീൻ,ജലീൽ എസ്, പെരുംങ്കുളം അൻസാർ, മോനിഷ്,എന്നിവർ പ്രസംഗിച്ചു.