spot_imgspot_img

ദേശീയതലത്തിൽ ‘സ്‌നേഹപൂർവ്വം’ വിദ്യാഭ്യാസ ധനസഹായം: മാർച്ച് 31 വരെ അപേക്ഷിക്കാം: മന്ത്രി ഡോ. ആർ ബിന്ദു

Date:

spot_img

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ്വം‘ ഈ മാസം 31 വരെ അപേക്ഷ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിൽ പെട്ടവരും സർക്കാർ/ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം‘. 2023-24 അദ്ധ്യയന വർഷത്തെ അപേക്ഷകൾ പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി വേണം അപ്പ്‌ലോഡ് ചെയ്യാൻ. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കാൻ സാധിക്കില്ല.

ഓൺലൈൻ ആയി അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. കൂടുതൽ വിവരങ്ങൾ മിഷന്റെ വെബ്‌സൈറ്റായ http://kssm.ikm.in ലും ടോൾ ഫ്രീ നമ്പറായ   1800-120-1001 ലും ലഭ്യമാണ് – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp