spot_imgspot_imgspot_img

റഷ്യയിൽ സംഗീതനിശക്കിടെ ഭീകരാക്രമണം; നിരവധി പേർ മരിച്ചു

Date:

മോസ്കോ: റഷ്യയിൽ ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലാണ് ഭീകരാക്രണം ഉണ്ടായത്. നിരവധി പേരാണ് സംഗീതനിശയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിലവിലെ കണക്കനുസരിച്ച് 62 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

മോസ്‌കോയ്ക്കടുത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് ഭീകരാക്രമണം നടന്നത്. യന്ത്ര തോക്കുകളുമായി എത്തിയ അഞ്ച് തോക്കുധാരികൾ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പിനു പിന്നാലെ രണ്ട് തവണ സ്ഫോടനമുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അക്രമികളില്‍ ഒരാള്‍ പിടിയിലായതായാണ് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp