ആറ്റിങ്ങൽ: കിണറ്റിൽ അകപ്പെട്ട വിദ്യാർത്ഥികളെ ആറ്റിങ്ങൽ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. 80 അടിയോളം താഴ്ചയും, വെള്ളവും ആൾമറയും ഇല്ലാത്തതും ഉപയോഗ ശൂന്യവുമായ കിണറിൽ അകപ്പെട്ട വിദ്യാർഥികളെയാണ് അതിസാഹസികമായി ആറ്റിങ്ങൽ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
ആറ്റിങ്ങൽ കിഴുവിലം പഞ്ചായത്തിലെ കാട്ടുമ്പുറത്താണ് സംഭവം നടന്നത്. നിധിൻ(18), രാഹുൽ(16), നിധിൻ(19) എന്നിവരാണ് അബദ്ധത്തിൽ കിണറ്റിൽ അകപ്പെട്ടത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷ സേന മൂന്ന് പേരെയും രക്ഷപ്പെടുത്തി ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Gr. എ എസ് ടി ഒ ബിജു. എസിന്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മാരായ രാഗേഷ് ആർ എസ്, രതീഷ്, അമൽജിത്ത്, വിഷ്ണു ബി നായർ, സജി.എസ്. നായർ, സജിത്ത്, സുജിത്ത്, Gr. SFRO(M) മാരായ നിഖിൽ എ എൽ, എം. മോഹൻകുമാർ ഹോം ഗാർഡ് ബൈജു എസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.