തൃശ്ശൂർ: ട്രെയിനിൽ നിന്ന് ടിടിയെ തള്ളിയിട്ടു കൊന്നു. തൃശ്ശൂരിലാണ് സംഭവം. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. ഒഡീഷാ സ്വദേശിയായ രജനീകാന്താണ് ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ഒഡിഷ സ്വദേശിയോട് ടിക്കറ്റ് ചോദിച്ചു. തുടർന്ന് ടിക്കറ്റ് എടുക്കാതിരുന്ന ഇയാൾ ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിടുകയായിരുന്നു.
മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതിയെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്.