തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി സംഗീതയെ(14) ആണ് മരിച്ചത്. ആറ്റിങ്ങൽ ഊരുപൊയ്ക വലിയവിള വീട്ടിൽ ബിനു സജിത ദമ്പതികളുടെ മൂത്തമകൾ സംഗീതയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം നടന്നത്. ആറ്റിങ്ങൽ അവനവഞ്ചേരി ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മരണകാരണം വ്യക്തമല്ല.