spot_imgspot_imgspot_img

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡു കൂടി അനുവദിച്ചു; വിതരണം ചൊവ്വാഴ്ച മുതൽ

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. ചൊവ്വാഴ്ച മുതൽ ഇവ വിതരണം ചെയ്തു തുടങ്ങും. 3200 രൂപ വീതമാണ് പെൻഷൻ തുകയായി ലഭിക്കുക. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.

കഴിഞ്ഞ മാസം ഒരു മാസത്തെ പെൻഷൻ തുക അനുവദിച്ചിരുന്നു. റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് ഇപ്പോൾ പെൻഷൻ ലഭിക്കുന്നത്. ഇനിയും നാല് മാസത്തെ പെൻഷൻ കുടിശിക കൂടി ലഭിക്കാനുണ്ട്.

62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കുക. 6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp