spot_imgspot_imgspot_img

പി.സി.ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷ

Date:

പൂഞ്ഞാർ : പി.സി.ജോർജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷ. പി.സി.ജോർജിന്റെ അറസ്റ്റ് പിണറായി വിജയൻറെ കളിയാണെന്നും ഉഷ പറയുന്നു. തികച്ചും രാഷ്ട്രീയ വൈരാഗ്യമാണ് ഇതെന്നും ഭീഷണിപ്പെടുത്തി ഒരു മനുഷ്യനെ ഒതുക്കി കളയുമെന്ന് കരുതേണ്ടെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ അപ്പന്റെ റിവോൾവർ ഇവിടെ ഉണ്ട്. എനിക്കയാളെ വെടിവെച്ച് കൊള്ളണമെന്നുണ്ട്. കുടുംബത്തെ തകർക്കുന്ന ഇയാളെ എനിക്ക് വെടിവെച്ച് കൊള്ളണം. സംഭവം അറിഞ്ഞാ ഉടനെ പുള്ളിയുടെ പെങ്ങന്മാരെ വിളിച്ചു പറഞ്ഞു. എന്റെയീ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കകം അയാൾ അനുഭവിക്കും. അനുഭവിച്ചീ തീരത്തുള്ളു. ഒരു നിരപരാധിയെ ആ പുള്ളിക്ക് ഇത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡന കേസ്? ‘ ഉഷ പറഞ്ഞൂ.

പി സി ജോർജിനെ ഒതുക്കാൻ രാഷ്ട്രീയമായ നീക്കങ്ങൾ നടക്കുന്നതായും ഉഷ സൂചിപ്പിക്കുന്നുണ്ട്. അപ്പന് തുല്യമാണ് പിസി ജോർജ് എന്ന് അടുത്തകാലം വരെ പറഞ്ഞിരുന്നയാൾ പെട്ടെന്ന് മൊഴി മാറ്റി പറഞ്ഞതും രാഷ്ട്രീയമായ ഇടപെടലുകളുടെ ഫലമാണെന്നും ഇത്തരത്തിൽ പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കരുതെന്നും ഉഷ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp