spot_imgspot_imgspot_img

ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്: യോഗ്യത നേടി തിരുവനന്തപുരം

Date:

തിരുവനന്തപുരം : ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് പുരസ്‌കാര മത്സരത്തിന്റെ ഒന്നാം ഘട്ട യോഗ്യത നേടി തിരുവനന്തപുരം നഗരം. കഴിഞ്ഞ വര്‍ഷം നഗരങ്ങള്‍ കാഴ്ചവച്ച മാതൃകാപരമായ പ്രകടനം വിലയിരുത്തി കേന്ദ്ര നഗര -ഭവനകാര്യ മന്ത്രാലയമാണ് ‘ഇന്ത്യ സ്മാര്‍ട്ട് സിറ്റീസ് അവാര്‍ഡ്’ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള 75 സ്മാര്‍ട്ട് സിറ്റികള്‍ ഉള്‍പ്പെട്ട പട്ടികയില്‍ അമ്പത്തിയേഴാം സ്ഥാനത്താണ് തിരുവനന്തപുരം.

എഴുപത്തിരണ്ടാം സ്ഥാനത്തുള്ള കൊച്ചിയാണ് കേരളത്തില്‍ നിന്ന് പട്ടികയിലിടം പിടിച്ചിട്ടുള്ള മറ്റൊരു നഗരം. രണ്ടാം ഘട്ടത്തില്‍ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്. ജൂലൈ 15 വരെ രണ്ടാം ഘട്ടത്തിനായി അപേക്ഷിക്കാം. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ തിരുവനന്തപുരം സ്മാര്‍ട്ട്‌സിറ്റി മിഷന്‍ ആരംഭിച്ചതായി സി.ഇ.ഒ ഡോ വിനയ് ഗോയല്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp