spot_imgspot_imgspot_img

പെരുമാതുറയിൽ വാക്കുതർക്കത്തിനിടെ സഹോദരനും പിതാവിനും വെട്ടേറ്റു

Date:

തിരുവനന്തപുരം : സഹോദരനും പിതാവിനും വെട്ടേറ്റു. പെരുമാതുറ പണ്ടകശാലയിൽ താമസിക്കുന്ന വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശികയായ 29 വയസ്സുകാരൻ സിദ്ധീഖിനെയും പിതാവ് അബ്ദുൽ റഷീദിനെയുമാണ് വെട്ടി പരിക്കേൽപ്പിച്ചത്. സഹോദരൻ 38കാരനായ നവാസ് പോലീസ് കസ്റ്റഡിയിൽ

ഇന്ന് രാവിലെയോടെയാണ് സംഭവം. വാക്കുതർക്കത്തിനിടെ സഹോദരനായ സിദ്ധീഖിൻ്റെ തലയിലും കഴുത്തിലും കൈയിലും നവാസ് വെട്ടുകയായിരുന്നു. പിടിച്ച് മാറ്റാൻ ശ്രമിക്കവെ പിതാവ് അബ്ദുൽ റഷീദിനും വെട്ടേറ്റു. സാരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി. നവാസിനെ കഠിനംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരും ലഹരിക്ക് അടിമകളാണെന്ന് പോലീസ് പറഞ്ഞു.

വിഴിഞ്ഞം ടൗൺ ടിഷ് സ്വദേശികളായ ഇവർ കഴിഞ്ഞ 6 മാസമായി പെരുമാതുറയിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു. മത്സ്യതൊഴിലാളികളാണ് ഇരുവരും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ...

വിമാന ഇന്ധന വില കുതിച്ചുയരുന്നു; ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാമെന്ന് വിമാന കമ്പനികൾ

ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ...

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ഒരു ലിറ്ററിന് നാല്...

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....
Telegram
WhatsApp