spot_imgspot_imgspot_img

2022ലെ ഏറ്റവും വലിയ ചന്ദ്രൻ തെളിഞ്ഞു

Date:

ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്നലെ രാത്രി ആകാശത്ത് ദൃശ്യമായി. നാല് സൂപ്പര്‍മൂണുകള്‍ക്കാണ് 2022 സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും വലുതാണ് ഇന്നലെ കണ്ടത്. ഓഗസ്റ്റ് 12നാകും അടുത്ത സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടുകയെന്ന് നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അറിയിച്ചു.ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത നില്‍ക്കുന്ന ഘട്ടത്തിലാണ് സൂപ്പര്‍ മൂണ്‍ സംഭവിക്കുന്നത്.

തത്സമയത്ത് ചന്ദ്രന്‍ സാധാരണയെക്കാള്‍ കൂടുതൽ വലുപ്പത്തിലും വെളിച്ചത്തിലും കാണാൻ സാധിക്കും. ഇന്നലെ അര്‍ധരാത്രി 12.08ഓടെ ദൃശ്യമാകുന്ന സൂപ്പര്‍ മൂണ്‍ വെള്ളിയാഴ്ച രാത്രി വരെ ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പൂര്‍ണമായും കാണാനാകും.ജൂലൈയില്‍ കാണുന്ന സൂപ്പര്‍മൂണ്‍ ബക്ക് മൂണ്‍ എന്നും തണ്ടര്‍ മൂണ്‍ എന്നും അറിയപ്പെടും.

ആണ്‍ മാനുകളില്‍ (ബക്ക്) പുതിയ കൊമ്പുകള്‍ വളരുന്ന സമയമായതിനാലാണ് ഇവയെ ബക്ക് മൂണ്‍ എന്ന് വിളിക്കുന്നത്. ‘അടുത്ത പൂര്‍ണ്ണ ചന്ദ്രന്‍ 2022 ജൂലൈ 13 ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കാണാൻ സാധിക്കുമെന്ന് നാസ അറിയിച്ചു.ജൂണ്‍ 14നായിരുന്നു ഈ വര്‍ഷത്തെ മറ്റൊരു സൂപ്പര്‍ മൂണായ സ്‌ട്രോബറി മൂണ്‍ ആകാശത്ത് ദൃശ്യമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...
Telegram
WhatsApp