spot_imgspot_imgspot_img

നടൻ സുശാന്ത്‌ സിംഗിനെ മയക്കുമരുന്നിന് അടിമയാക്കിയത് സുഹൃത്തുക്കള്‍ : എൻസിബി കുറ്റപത്രം

Date:

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുട്ടിനെ കാമുകി റിയാചക്രബർത്തിയും സുഹൃത്തുക്കളും ചേർന്ന് ലഹരി മരുന്നിന് അടിമയാക്കിയെന്ന് എൻസിബി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ വിവരങ്ങളുള്ളത്. 2020 മാർച്ച് മുതൽ ഡിസംബ‍ർ വരെ പ്രതികൾ ഗൂഢാലോചന നടത്തുകയും വലിയ തോതിൽ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.

ഇടപാടുകൾക്ക് സുശാന്തിന്‍റെ അക്കൗണ്ടിലെ പണം ഉപയോഗിച്ചെന്നും എൻസിബി അധിക കുറ്റപത്രത്തിൽ പറയുന്നു.
ആകെ 35 പ്രതികളാണ് കേസിലുള്ളത്. 2018 മുതൽ സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍  പറയുന്നു. നടന്‍റെ ഫ്ലാറ്റ് മേറ്റ് സിദ്ധാർത്ഥ് പിതാനി ഉൾപ്പെടെയുള്ള പ്രതികളാണ് നടനെ   മയക്കുമരുന്നിന് വലിയ അടിമയാക്കിയതെന്നാണ് കണ്ടെത്തൽ.

സുശാന്തിന്‍റെ കാമുകി റിയ ചക്രവർത്തി, അവളുടെ സഹോദരൻ ഷോവിക്, അന്തരിച്ച നടന്‍റെ രണ്ട് ജീവനക്കാര്‍ എന്നിവർ സുശാന്തിന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്നാണ് ആരോപണം. 2018 മുതൽ സുശാന്ത് തന്‍റെ ജീവനക്കാർ ഉൾപ്പെടെ വിവിധ വ്യക്തികൾ വഴി പതിവായി മയക്കുമരുന്ന് എത്തിക്കുമായിരുന്നു.പൂജ സാമഗ്രി”എന്ന പേരിലാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയതെന്ന് എന്‍ബിസി കുറ്റപത്രം പറയുന്നു. 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp