spot_imgspot_imgspot_img

കുത്തിയൊഴുകുന്ന പുഴയിലേക്ക് പാലത്തിൽനിന്ന് എടുത്തുചാടി യുവാവ് : തിരച്ചിൽ തുടരുന്നു

Date:

ന്യൂഡൽഹി: പാലത്തിന് മുകളിൽ നിന്ന് കുത്തിയൊലിക്കുന്ന പുഴയിലേക്ക് എടുത്തുചാടി യുവാവ്. കാണാതായ യുവാവിനുവേണ്ടി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. മഹാരാഷ്ട്രയിലെ
മലേഗാവിലാണ് സംഭവം. ഇയാൾ പാലത്തിൽനിന്ന് പുഴിയിലേക്ക് ചാടുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നയീം അമീൻ എന്ന 23 വയസ്സുകാരനാണ് സരായിഗട്ടിലെ പാലത്തിന് മുകളിൽ നിന്ന് ഗിർണ പുഴയിലേക്ക് ചാടിയത്. കനത്ത മഴയെ തുടർന്ന് വെള്ളം കരകവിഞ്ഞ് കുത്തിയൊലിച്ച് പോവുന്ന പുഴയിലേക്കാണ് യുവാവ് ചാടിയത്. പാലത്തിൽനിന്ന മറ്റൊരാളാണ് ഈ ദൃശ്യം ഫോണിൽ പകർത്തിയത്.

യുവാവ് സ്കൂട്ടറിലാണ് പാലത്തിൽ എത്തിയത്. മൊബൈൽ ഫോണും ചെരിപ്പും സ്കൂട്ടറിന്റെ സമീപം അഴിച്ചുവെച്ചതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. സംഭവത്തെ തുടർന്ന് യുവാവിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp