
കൊറിയൻ വനിത പീഡനത്തിനിരയായ കേസ് പോലീസ് അവസാനിപ്പിച്ചു.
കോഴിക്കോട്: കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടെന്ന കേസ് അവസാനിപ്പിച്ച് പോലീസ്. കരിപ്പൂരിൽ ആരും തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗൺ പോലീസിന്റെ നടപടി.
ഏതാനും നാളുകളായി താൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്നും യുവതി അറിയിച്ചു.
നേരത്തെ ടൂറിസ്റ്റ് വിസയിലെത്തിയ യുവതി കോഴിക്കോട്ട് രണ്ട് ഹോട്ടലുകളിലായാണ് താമസിച്ചിരുന്നത്.
കരിപ്പൂർ വിമാന താവളത്തിൽ ഇറങ്ങിയ യുവതിയെ മതിയായ യാത്രാ രേഖകളില്ലാത്തതിനാല്‍ കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് വിമാനത്താവളത്തിലെ സുരക്ഷാ സേന പിടികൂടിയത്.
തുടർന്ന് താന്‍ പീഡനത്തിനിരയായതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് യുവതി വെളിപ്പെടുത്തുകയായിരുന്നു.
വൈദ്യപരിശോധനയിൽ പീഡനം നടന്നെന്ന് വ്യക്തമാക്കിയ ഡോക്ടർ യുവതിയെ പോലീസിന് കൈമാറി. ഇതോടെ പോലീസ് കേസെടുക്കുകയും മാനസിക ദൗർബല്യം കാണിച്ച യുവതിയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പിന്നീട് യുവതിയെ ദക്ഷിണകൊറിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പീഡനം നടന്നിട്ടില്ലെന്ന് യുവതി വ്യക്തമാക്കിയതോടെയാണ് പോലീസ് അന്വേഷണം അവസാനിപ്പിച്ചത്.
- –








