spot_imgspot_img

വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച യുവാവിനെ കുത്തിക്കൊന്ന് യുവതി പോലീസിൽ കീഴടങ്ങി

Date:

നാഗർകോവിൽ: വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചയാളെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം യുവതി കുത്തിക്കൊലപ്പെടുത്തി. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. നാഗർകോവിൽ വടശ്ശേരി സ്വദേശിയും ആരൽവായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാ(35)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മണവാളക്കുറിച്ചി സ്വദേശിനി ഷീബ(37)യെ അറസ്റ്റ് ചെയ്തു.വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്.

രതീഷിന്റെ നിർബന്ധപ്രകാരം 2019-ൽ ഭർത്താവുമായി നിയമപരമായി പിരിഞ്ഞിരുന്നു.ബുധനാഴ്ച വൈകുന്നേരത്തോടെ ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലർന്ന ആഹാരം നൽകി, അബോധാവസ്ഥയിലാക്കിയ ശേഷമാണ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു.സ്വകാര്യ പോളിടെക്നിക് കോളേജിൽ അധ്യാപികയായ ഷീബ 2013-ൽ ഇ.എസ്.ഐ. ആശുപത്രിയിൽ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നത്.

തുടർന്ന് രതീഷിന്റെ നിർബന്ധപ്രകാരം 2019-ൽ ഭർത്താവുമായി നിയമപരമായി പിരിഞ്ഞു. ഷീബയ്ക്ക് വിവാഹവാഗ്ദാനം നൽകിയിരുന്ന, രതീഷ് കഴിഞ്ഞ വർഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾക്കു തുടക്കമായി.ഷീബയുമായി സംസാരിക്കാൻപോലും രതീഷ് താത്പര്യം കാണിക്കാതായപ്പോഴാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഷീബ പോലീസിനോടു പറഞ്ഞു.തന്റെ പിറന്നാൾ ദിവസം അവസാനമായി, താൻ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ഇ.എസ്.ഐ. ആശുപത്രിയിൽ രതീഷിനെ കാണാൻ പോയത്. അതിനു ശേഷം യുവാവിനെ കുത്തി കൊലപെടുത്തുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...

ഹയർസെക്കണ്ടറി പ്രവേശനം: ട്രയൽ അലോട്ടമെന്റ് ഇന്ന്

തിരുവനന്തപുരം: ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് ഇന്ന് വൈകിട്ട്...

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ...

കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട്...
Telegram
WhatsApp