spot_imgspot_imgspot_img

ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറേയും കണ്ടക്ടറേയും ആദരിച്ചു

Date:

 

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് രക്ഷകരായ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആനുമോദിച്ചു. വാഹനാപകടത്തെ തുടർന്ന് കത്തി നശിച്ച കാറിൽ നിന്നും ബസ് ഡ്രൈവര്‍ സുശീല്‍ കുമാറും കണ്ടക്ടര്‍ പരംജീത്തുമാണ് ഋഷഭിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.

തുടർന്നാണ് ഹരിയാന റോഡ്‌വേയ്‌സ് ഇരുവരേയും ആദരിച്ചത്.ചടങ്ങിൽ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അനുമോദനപത്രവും ഫലകവും നല്‍കി. ഇരുവരുടെയും സമയോചിതമായ ഇടപെടലാണ് പന്തിന് രക്ഷയായത് എന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറല്‍ മാനേജര്‍ കുല്‍ദീപ് ജംഗ്ര പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഋഷഭിന്റെ കാർ അപകടത്തിൽ പെട്ടത്. കാർ അമിത വേഗതയിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ റൂര്‍ക്കീക്ക് സമീപമായിരുന്നു അപകടം. ഹരിദ്വാറില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.
സുശീൽ കുമാറും പരംജിത്തും ഋഷഭ് പന്തിനെ കാറില്‍ നിന്ന് പുറത്തെടുത്തതിന് പിന്നാലെ കാറിന് തീ പിടിക്കുകയായിരുന്നു. അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു.

ഋഷഭ് പന്ത് അപകടനില തരണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും, വലതു കാല്‍മുട്ടിലെ ലിഗമെന്റിന് കീറലും സംഭവിച്ചു. കൂടാതെ കാല്‍വിരലുകള്‍ക്കും പുറകിലും പരുക്കുകളുണ്ട് എന്നാണ് റിപ്പോർട്ടുകൾ .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന ഉടമകൾക്കെതിരെ കേസ് ​

വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയതായി പരാതി: നിർമ്മാണ സ്ഥാപന...
Telegram
WhatsApp