spot_imgspot_imgspot_img

ശബരിമല കതിന അപകടം: ഒരാൾ കൂടി മരിച്ചു

Date:

പത്തനംതിട്ട: ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപം നടന്ന കതിന അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കഴിഞ്ഞ 2നാണ് അപകടം നടന്നത്. ചെങ്ങന്നൂർ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയിൽ രജീഷ് (35) ആണ് മരിച്ചത്.അന്നദാന മണ്ഡപത്തിനു സമീപം വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.

6–ാം തീയതി അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം.ആർ.ജയകുമാർ (47) മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം.

അപകടം ഉണ്ടായത് മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപത്തെ വെടിപ്പുരയിലാണ്. ഇവിടെ ചെറിയ തകര ഷെഡിനുള്ളിലിരുന്ന് ജയകുമാർ കതിനയിൽ വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജയകുമാറിനൊപ്പമുണ്ടായിരുന്ന അമലിനും (28), രജീഷിനും (35) പൊള്ളലേൽക്കുകയായിരുന്നു. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകൾക്കുമാണ് പൊള്ളലേറ്റത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp