
യുക്രെയ്ൻ: കീവിൽ ആഭ്യന്തരമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണുവെന്ന് റിപ്പോർട്ട്. ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെ 16 മരിച്ചുവെന്നാണ് പ്രാഥമിക വിവരം.
ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യെവൻ യെനിൻ, ആഭ്യന്തര മന്ത്രാലയം സ്റ്റേറ്റ് സെക്രട്ടറി യൂറി ലുബ്‌കോവിച്ച് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ഉക്രെയ്‌നിന്റെ ദേശീയ പോലീസ് മേധാവി അറിയിച്ചു.
കൈവ് നഗരത്തിന് പുറത്ത് ബ്രോവറി നഗരത്തിലെ നഴ്സറി സ്‌കൂളിനു സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. 2 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.


