
കഴക്കൂട്ടം: സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് വധ ഭീഷണി മുഴക്കിയ കേസിൽ, സസ്‌പെൻഷനിലായ മംഗലപുരം എഎസ്ഐ എസ്. ജയന്റെ അറസ്റ്റ് കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഗുണ്ടാ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിൽ കൂട്ടത്തോടെയുള്ള സസ്‌പെഷനിലുൾപ്പെട്ട ഉദ്യോഗസ്ഥനാണ് ജയൻ. സ്പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെൻഡ് ചെയ്തതെന്നാരോപിച്ചായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സാജിദിനെ ഫോണിൽ വിളിച്ച് പ്രതി വധഭീഷണി മുഴക്കിയത്. സാജിദ് കഴക്കൂട്ടം പൊലീസിന് നൽകിയ പരാതിയിലാണ് ജയനെതിരെ കേസെടുത്തത്.


