spot_imgspot_img

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

Date:

അമ്പലപ്പുഴ: അമ്പലപ്പുഴ കാക്കാഴം റെയ്ല്‍വേ മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തില്‍ 5 യുവാക്കള്‍ മരിച്ചുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സുമോദ്, സച്ചിന്‍ കൊല്ലം മണ്‍റോത്തുരുത്ത് തേവലക്കര സ്വദേശി അമല്‍(26) എന്നിവരാണ് മരിച്ചത്. കാറില്‍ സഞ്ചരിച്ചിരുന്ന ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം നടന്നത്. ഐഎസ്ആർഒയിലെ കണ്ടിജൻസി ജീവനക്കാരായ ഇവർ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ കാറിൽ പോയതായിരുന്നു.

ആലപ്പുഴ ഭാഗത്തേക്ക് വന്ന കാറും, കൊല്ലം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അഗ്നിശമന യൂണിറ്റുകള്‍ യാത്രക്കാരെ പുറത്തെടുത്തത്. നാലു പേര്‍ സംഭവസ്ഥലത്തും, ഒരാള്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലും വച്ചാണ് മരണപ്പെട്ടത്. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ആലപ്പുഴ, തകഴി യൂണിറ്റുകളിലെ ഫയർഫോഴ്സും പൊലീസും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഏറെ നേരം ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കാർ പൂർണമായി തകർന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെനിയ വാഹനാപകടം; 5 മലയാളികള്‍ക്ക് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ്...

എവറസ്റ്റ് കീഴടക്കി ഷോര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍

പാലക്കാട്: മലയാളികൾക്ക് അഭിമാനമായി ശ്രീഷ രവീന്ദ്രന്‍. എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ഈ യുവതി....

തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് പിടിയിൽ....

പള്ളിത്തുറ നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു; ആംബുലൻസ് സേവനം ആരംഭിച്ചു

തിരുവനന്തപുരം: പള്ളിത്തുറ നാടിൻറെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നു. നാടിനൊരു ആംബുലൻസ് സേവനം ആരംഭിച്ചിരിക്കുമാകയാണ്....
Telegram
WhatsApp