spot_imgspot_imgspot_img

പാക്കിസ്ഥാനില്‍ പള്ളിയില്‍ ചാവേറാക്രമണം

Date:

പെഷാവാർ: പാക്കിസ്ഥാനിലെ പെഷാവറില്‍ മുസ്‌ലിം പള്ളിയിൽ ചാവേറാക്രമണം. ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 28 പേർ കൊല്ലപ്പെട്ടു. 150 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഒട്ടേറെപ്പേരുടെ നില അതീവഗുരുതരമാണെന്ന് പെഷാവറിലെ ലേ‍ഡി റീഡിങ് ആശുപത്രി വക്താവ് മുഹമ്മദ് അസീം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പൊലീസുകാരും ഉണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്‌. പൊലീസ് ലൈനിലുള്ള പള്ളിയില്‍ പ്രാദേശികസമയം 1.40ന് പ്രാര്‍ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്.

വിശ്വാസികളുടെ മുന്‍നിരയില്‍ ഇരുന്നയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമികവിവരം. മേഖല മുഴുവന്‍ പൊലീസ് സീല്‍ ചെയ്തു. ആംബുലന്‍സുകള്‍ ഒഴികെയുള്ള ഒരു വാഹനവും കടത്തിവിടുന്നില്ല. സ്ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...
Telegram
WhatsApp