spot_imgspot_imgspot_img

നിലാവ് പുതച്ച സിംഫണി പുസ്തക പ്രകാശനം

Date:

തിരുവനന്തപുരം: യുവകഥാകൃത്തും അധ്യാപകനുമായ അമീർ കണ്ടലിൻ്റെ കഥാസമാഹാരം ‘നിലാവ് പുതച്ച സിംഫണി ‘ യുടെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കെ.വി.മോഹൻകുമാർ ഐ എ എസ് സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകത്തിന് പുസ്തകത്തിൻ്റെ കോപ്പി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.

അശ്കർ കബീർ പുസതകത്തെ പരിചയപ്പെടുത്തി. പുസ്തത്തിന് അവതാരിക എഴുതിയ വിനു എബ്രഹാം,കവറൊരുക്കിയ മുഖ്താർ ഉദരംപൊയിൽ എന്നിവർ ആശംസകളർപ്പിച്ചു. തനിമ കലാസാഹിത്യവേദി ജില്ല സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹനീഫ റാവുത്തർ,എം.മെഹ്ബൂബ്, കാര്യവട്ടം ശ്രീകണ്ഠൻ നായർ, കണിയാപുരം സൈനുദീൻ, വിനീതവിജയൻ, സിദ്ധിഖ് സുബൈർ, മടവൂർ രാധാകൃഷ്ണൻ, ഷഫീന സൈത്തൂൻ, ചാന്നാങ്കര ജയപ്രകാശ്, ജയൻ പോത്തൻകോട്, ജുബീന ബീഗം, ചാന്നാങ്കര സലിം, ബിജു ഗോവിന്ദ്, വിജയൻ കുഴിത്തുറ, തബസും, ജഹാനകരീം, നിദ ഫാത്തിമ തുടങ്ങിയവർ സന്നിഹിതരായിരുന്നു.പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp