spot_imgspot_imgspot_img

കൗ ഹഗ് ഡേ ഉത്തരവ് പിന്‍വലിച്ചു

Date:

ഡൽഹി: പ്രണയദിനമായ ഫെബ്രുവരി പതിനാല് കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചു. കൗ ഹഗ് ഡേ ആചരിക്കണമെന്ന ഉത്തരവ് പുറത്തിറക്കിയത് കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡാണ്. ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും വിമർശനങ്ങളും നിരവധി ട്രോളുകളും ഉയർന്നിരുന്നു. കേന്ദ്ര മൃഗ ക്ഷേമ ബോർഡ് സെക്രട്ടറി എസ്. കെ ദത്തയാണ് കൗ ഹഗ് ഡേ ഉത്തരവ് പിൻവലിച്ചതായി അറിയിച്ചത്.

കൗ ഹഗ് ഡേ സര്‍ക്കുലര്‍ ഫെബ്രുവരി ആറിനാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പുറത്തിറക്കിയത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു ഉത്തരവിറക്കിയത്. പാശ്ചാത്യ സംസ്‌കാരത്തിന്‍റെ അതിപ്രസരം നമ്മുടെ പൈതൃകത്തെ ഇല്ലാതാക്കുന്നുണ്ടെന്നും, മനുഷ്യരാശിയുടെ സമൃദ്ധിക്കും ഉയര്‍ച്ചക്കു കാരണം ഗോമാതാവാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്തായാലും കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോൾ ഉത്തരവ് പിന്‍വലിക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...
Telegram
WhatsApp