
കഴക്കൂട്ടം : ശ്രീകാര്യം ചാവടിമുക്ക് സെന്റ് ക്രിസ്റ്റഫർ ദേവാലയത്തിന്റെ കുരിശ്ശടി കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതി പിടിയിൽ. ചെമ്പഴന്തി കീരിക്കുഴി സ്വദേശി അജി (53) യെ ആണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.
കഴിഞ്ഞ 28 ന് ഉച്ചയ്ക്കായിരുന്നു അജി കുരിശ്ശടി കല്ലെറിഞ്ഞത്.കല്ലേറിൽ കുടിശ്ശടിയുടെ ചില്ല് തകർന്നു യേശുവിന്റെ പ്രതിമയ്ക്കും കേടുപാടുണ്ടായി.രാവിലെ പ്രാർത്ഥയ്ക്കെത്തിയയാളാണ് കല്ലേറിൽ കുരിശടിയുടെ ചില്ല് തകർന്നത് കണ്ടത്. ഉടൻ പള്ളിവികാരിയെ വിവരമറിയിച്ചു. തുടർന്ന് ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.മാനസിക രോഗിയാണ് അജി എന്ന് ശ്രീകാര്യം പോലീസ് പറഞ്ഞു.മറ്റു ചില പള്ളികളിലും സമാന രീതിയിൽ അജി കല്ലെറിഞ്ഞതായി പോലീസ് കണ്ടെത്തി.







