spot_imgspot_imgspot_img

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

Date:

ബെംഗളൂരു: ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബം​ഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേർന്നാണ് ഡ്രമ്മിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസത്തിനിടെ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണു ബെംഗളൂരു പരിസരത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞമാസം യശ്വന്തപുര റെയിൽവേ സ്റ്റേഷനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ വൈകിട്ടോടെ രൂക്ഷഗന്ധം ഉയരുന്നുണ്ടായിരുന്നു. തുടർന്നു ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അഴുകിയ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തിയത്. ഡ്രം ഓട്ടൊമാറ്റിക് സ്ലൈഡിങ് ഡോറിനു സമീപമായിരുന്നു. വൈകിട്ട് 7.30 ഓടെ ബയ്യപ്പനഹള്ളി പൊലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേർ ചേർന്ന് മൃതദേഹം വിശ്വേശ്വരയ്യ റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. 30 മുതൽ 35 വയസു വരെ പ്രായം വരുന്ന സ്ത്രീയാണെന്നു കർണാടക റെയിൽവേ പൊലീസ് സൂപ്രണ്ട് എസ്. കെ. സൗമ്യലത വ്യക്തമാക്കി.

കേസുകളിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നോ എന്ന കാര്യം ഇപ്പോൾ വ്യക്തമായി പറയാനാവില്ലെന്നും പൊലീസ് പറയുന്നു. പിന്നിൽ പരമ്പര കൊലപാതകികളാണെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp