spot_imgspot_imgspot_img

പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ‌ പണത്തിനായി അമ്മ കുഞ്ഞിനെ വിറ്റു

Date:

ജാർഖണ്ഡ്:  പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ‌ പണത്തിനായി അമ്മ കുഞ്ഞിനെ വിറ്റു. റാഞ്ചിയിലാണ് സംഭവം നടന്നത്. യുവതി 1 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. പോലീസ് ഇവരുടെ കൈയിൽ നിന്നും പണം കണ്ടെടുത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സദർ ആശുപത്രിയിൽ ആശാദേവി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ആരും അറിയാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. ആ‍ശുപത്രിയിലെ ജീവനക്കാർ വിവരം അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. ഇവരുടെ ഭർ‌ത്താവ് ദിവസവേതനക്കാരാനാണ്.

എന്നാൽ ആശാദേവി പറയുന്നത് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റതെന്നാണ്. ആരോഗ്യപ്രവർത്തകയുടെ സഹോദരന് കുട്ടികളില്ലെന്നും കുഞ്ഞിനെ നൽകിയാൽ ഒരു ലക്ഷം രൂപ നൽകമെന്നും അവർ അറിയിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊടുത്തത് എന്നാണ് യുവതി പറയുന്നത്. എന്നാൽ യുവതി കള്ളം പറയുന്നതാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം. സംഭംവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp