spot_imgspot_imgspot_img

കഴക്കൂട്ടത്ത് വീടിന് തീപിടിച്ച് ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഗ്രഹനാഥൻ മരിച്ചു

Date:

കഴക്കൂട്ടത്ത് വീട്ടിൽ തീപിടിച്ച് ഗുരുതര പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഗ്രഹനാഥൻ മരിച്ചു

കഴക്കൂട്ടം: മുറിക്കുള്ളിൽ തീപിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കഴക്കൂട്ടം കാര്യവട്ടം പിണക്കോട്ടുകോണം
<span;>രാജേഷ് ഭവനിൽ സോമൻ (71) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സോമൻ കിടന്നുറങ്ങുകയായിരുന്ന മുറിയിൽ നിന്നും തീ പടർന്നത്.

വൈദ്യുതിയില്ലാത്തതിനാൽ കത്തിച്ചു വച്ച മെഴുകുതിരിയിൽ നിന്നാകാം തീ പടർന്നതെന്നാണ് കരുതുന്നത്. മുറിക്കുള്ളിലെ സകല വസ്തുക്കളും കത്തിനശിച്ചിരുന്നു. തീ പിടിച്ച ജനൽ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന സോമന്റെ ഭാര്യ അമ്പിളിയുടെ ദേഹത്ത് വീണപ്പോഴായിരുന്നു വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ തീപിടിച്ചത് അറിഞ്ഞത്.
അപ്പോഴേക്കും വീട് മുഴുവൻ പുക നിറഞ്ഞിരുന്നു.

സോമന്റെ നിലവിളി കേട്ട മക്കളും അയൽവാസികളും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ശതമാനം പൊള്ളലേറ്റ സോമൻ മെഡി.കോളേജ് ബേൺ ഐസിയുവിൽ ചികിത്സയിലിരിക്കേ ഇന്ന് വെളുപ്പിനായിരുന്നു മരണം സംഭവിച്ചത്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി

ഡൽഹി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിനു തിരിച്ചടി. തൊണ്ടിമുതൽ കേസിലെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശ്ശൂർ...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഇന്നലെ...

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...
Telegram
WhatsApp