spot_imgspot_img

ആയുധങ്ങളുമായി എത്തിയ സംഘം തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥികളെ മർദിച്ചതായി പരാതി

Date:

കഴക്കൂട്ടം: തുമ്പ സെൻ സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. 12 പേര് അടങ്ങുന്ന സംഘമാണ് വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

ആയുധങ്ങളുമായി എത്തിയ സംഘം വെട്ട് റോഡ്  റെയിൽവേ ഗേറ്റിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥികള മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. വാടക വീട്ടിൽ താമസിക്കുന്ന 6 വിദ്യാർഥികൾ മംഗലപുരം പൊലീസിൽ പരാതി നൽകി.

സംഭവം നടന്നത് ഇന്നലെ രാത്രി 8.30 നോടെയാണ്. നേരത്തെ തുമ്പ ഭാഗത്തുള്ള ചിലർ കോളജിൽ കയറുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. അതിൻ്റെ പിന്നിൽ വെട്ടു റോഡ് വാടക വീട്ടിൽ താമസിക്കന്ന വിദ്യാർഥികളാണെന്ന് ആരോപിച്ചാണ് 12 അംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചത്. വീട്ടിൽ എത്തിയ ഇവർ ബിയർ കുപ്പി വലിച്ചെറിഞ്ഞെന്നും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഇവരെ എതിർത്ത 3 വിദ്യാർഥികളെ മർദിച്ചു എന്നുമാണ് പരാതി. പരാതിയെ തുടർന്ന് കണ്ടാൽ അറിയാവുന്ന 12 പേർക്കെതിരെ പൊലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലോകപരിസ്ഥിതി ദിനത്തിൽ “ഒരു മരം നടൂ, ഒരു കാഴ്ച പകരൂ” ക്യാമ്പെയിനുമായി ദിവ്യപ്രഭ കണ്ണാശുപത്രി

തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തിൽ " ഒരു മരം നടൂ, ഒരു കാഴ്ച...

ബക്രീദ്; പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സർക്കാർ അവധി ശനിയാഴ്ച മാത്രമായിരിക്കുമെന്ന് മന്ത്രിസഭാ തീരുമാനം....

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഡ്രൈ ഡേ പ്രഖ്യാപിച്ചു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗിന്റെ (ജൂൺ 19) അവസാനത്തെ സമയത്തിന് തൊട്ട്...

തൃശൂര്‍ പടിയൂരില്‍ നടന്നത് ഇരട്ടക്കൊലപാതകം; പ്രതിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

പടിയൂർ: തൃശൂർ പടിയൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ‌ മരിച്ച നിലയിൽ കണ്ടെത്തിയ...
Telegram
WhatsApp