spot_imgspot_imgspot_img

കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം: തീപിടിച്ചത് എലത്തൂരിൽ തീവെപ്പുണ്ടായ അതേ ട്രെയിനിൽ

Date:

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ തീപിടിത്തം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്‍റെ ബോഗിയാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് ബോഗിയിൽ തീ പടരുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. കത്തി നശിച്ചത് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്‍റെ ബോഗിയാണ്. ട്രെയിനിന് ആസൂത്രിതമായി തീ വച്ചതെന്ന സംശയം ബലപ്പെടുന്നു. ബോഗിയുടെ ജനൽച്ചില്ല് തകർത്ത നിലയിലാണുള്ളത്. അക്രമി ട്രെയിനിൽ പ്രവേശിക്കാനായി ജനൽച്ചില്ല് തകർത്തതാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

അപകടത്തിൽ ആർക്കും പരിക്കില്ല. അതേ സമയം സംഭവത്തിൽ അട്ടിമറിയുണ്ടോയെന്ന സംശയവും ശക്തമാണ്. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.തീപിടിച്ചത് എലത്തൂരിൽ തീവെപ്പുണ്ടായ അതേ ട്രെയിനിലാണ്.

ട്രെയിനിനു പുറത്തു നിന്ന് തീയിട്ടതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. കത്തിയത് ഏറ്റവും പുറകിലെ മൂന്നാമത്തെ ബോഗിയാണ്. തീ അണച്ചത് മൂന്നു യൂണിറ്റ് അഗ്നിശമനാ സേനാംഗങ്ങൾ എത്തിയാണ്. സമീപത്തെ ബോഗികൾക്ക് കേടുപാടുകൾ ഇല്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp