spot_imgspot_imgspot_img

നല്ല വസ്ത്രങ്ങളും സൺഗ്ലാസ് ധരിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനു ക്രൂരമർദനം

Date:

അഹമ്മദാബാദ്: ഗുജറാത്തിൽ ദളിത് യുവാവിനെ മേല്‍ജാതിക്കാർ വീട്ടിൽ കയറി തല്ലിച്ചതച്ചു. സൺഗ്ലാസും നല്ല ഷർട്ടും ധരിച്ചത് ധരിച്ചതിന്റെ പേരിലാണ് ക്രൂരമർദനം. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം നടന്നത്.ജിഗാർ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയുമാണ് രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്.
യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ചെവ്വാഴ്ച രാവിലെ യുവാവ് വീടിനു പുറത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. ഒരുകൂട്ടം ആളുകൾ തന്നെ സമീപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നല്ല വസ്ത്രങ്ങള്‍ ധരിച്ച് നടക്കരുതെന്നും താൻ അതിരുകടക്കുകയാണെന്നും പറഞ്ഞു.

ഇതിനു പിന്നാലെ രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നിൽക്കുമ്പോൾ ഒരു സംഘം വടികളുമായി എത്തി ദളിത് യുവാവിനെ മർദിച്ച് അവശനാക്കുകയായിരുന്നു. തടയാനെത്തിയ അമ്മയെയും ഉപദ്രവിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും റോഡിലൂടെ വലിച്ചിഴച്ചെന്നും യുവാവ് നല്‍കിയ പരാതിയിൽ പറയുന്നു. . സംഭവത്തിൽ പട്ടിക ജാതി വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp