spot_imgspot_imgspot_img

കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

Date:

കൊച്ചി: വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ് അയച്ചത്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് ഇഡി നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.

ഏറെ നാളുകളായി വി.എസ്. ശിവകുമാറിനെതിരായ അന്വേഷണം നടത്തിവരികയാണ്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു.തനിക്കെതിരെ എൻഫോഴ്സ്മെന്‍റിന് കിട്ടിയ ഊമക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമാണ് വിഎസ് ശിവകുമാറിന്‍റെ വാദം.

തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തിൽ അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പശ്ചിമേഷ്യൻ സംഘർഷം: രാജ്യം കോവിഡ് കാലത്തിന് സമാനമായ നിയന്ത്രണത്തിലേക്ക്; പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ...

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ...

യു.എസ് നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്‍കി ഇറാന്‍; മധ്യസ്ഥരായത് പാകിസ്താന്‍; പശ്ചിമേഷ്യ സമാധാനത്തിലേക്ക്?

ടെഹ്‌റാന്‍: രണ്ടുമാസത്തിലധികമായി പശ്ചിമേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അമേരിക്ക ഇറാന്‍ യുദ്ധം അവസാനിച്ച്...

പ്രതിപക്ഷ ഉപനേതൃ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ; അത് അവകാശം; കീഴ്‌വഴക്കങ്ങളൊക്കെ മാറണമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനത്തിനായി.കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഇപ്പുറത്ത് എല്‍ഡിഎഫിലും പ്രതിപക്ഷത്തെ...
Telegram
WhatsApp