spot_imgspot_img

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ ആക്രമണം

Date:

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ വീണ്ടും യുവതിക്ക് നേരെ ആക്രമണം. തമ്പാനൂരിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന ഗർഭിണിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. പിന്തുടർന്ന് സ്പർശിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

നെടുമങ്ങാട് സ്വദേശിയായ യുവതി ജോലിസ്ഥലത്തേക്ക് നടന്നു പോകവെ 40 വയസ് തോന്നിപ്പിക്കുന്ന ആൾ കടന്നു പിടിക്കുകയായിരുന്നു. യുവതി ഒച്ച വച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി.എന്നാൽ രേഖാ മൂലം സംഭവം അറിയിച്ചു എങ്കിലും കേസെടുക്കാൻ താത്പര്യമില്ല എന്നായിരുന്നു യുവതിയുടെ നിലപാട്.

എന്നാൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രദ്ധിക്കൂ; അഴൂർ- പെരുമാതുറ റെയിൽവേ ഗേറ്റ് തുറന്നു

തിരുവനന്തപുരം: റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി വ്യാഴാഴ്ച രാവിലെ മുതല്‍ അടച്ചിട്ടിരുന്ന...

ഹിസ്റ്ററിയിൽ പി. എച്ച്. ഡി

ഹിസ്റ്ററിയിൽ പി. എച്ച്. ഡി നേടിയ (കേരള സർവകലാശാല) ദർശന എൽ,...

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം : പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

കെട്ടിടത്തിന് തീപിടിച്ച് 17 മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ...
Telegram
WhatsApp