spot_imgspot_imgspot_img

സെക്യൂരിറ്റി ജീവനക്കാരനെ അന്യ സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി

Date:

കോട്ടയം: സെക്യൂരിറ്റി ജീവനക്കാരനെ അന്യ സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. കടുവാക്കുളം പൂവൻതുരുത്ത് വ്യവസായ മേഖലയിലുള്ള ഫാക്റ്ററിയിലേയ്ക്ക് കടക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൂവൻതുരുത്ത് ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ളാക്കാട്ടൂർ സ്വദേശി ജോസ് (55) നെയാണ് കൊലപ്പെടുത്തിയത്. അന്യ സംസ്ഥാന തൊഴിലാളി കമ്പിവടിയ്ക്ക് തലയ്ക്കടിച്ചാണ് ജീവനക്കാരനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

സംഭവം നടന്നത് തിങ്കളാഴ്ച പുലർച്ചെയായിരുന്നു. ജോസ് പൂവൻതുരുത്ത് വ്യവസായ മേഖലയിലെ ഹെവിയ റബർ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഇവിടെ എത്തിയ ഇതര സംസ്ഥാന തൊഴിലാളി കമ്പനിയ്ക്കുള്ളിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു കമ്പനിയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഈ കമ്പനിയ്ക്കുള്ളിൽ കയറുന്നത് ജോസ് തടഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച് പ്രതി ജോസിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp