spot_imgspot_imgspot_img

ലഹരിയോട് ‘നോ’ പറയാൻ കുട്ടികളെ പ്രാപ്തരാക്കണം: മന്ത്രി എം.ബി രാജേഷ്

Date:

തിരുവനന്തപുരം: എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാൻ കുട്ടികൾ പഠിക്കണമെന്നും രക്ഷകർത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിമുക്തി മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഒരു മാരകവിപത്തായി നമുക്ക് ചുറ്റുമുണ്ടെന്നും അത് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെയാണെന്നും മന്ത്രി പറഞ്ഞു. പ്രലോഭനങ്ങളിലൂടെ കുട്ടികളെ ലഹരിക്കടിമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനാൽതന്നെ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണത്വം രക്ഷകർത്താക്കളും അധ്യാപകരും ശ്രദ്ധിക്കണം. ലഹരി ഉപയോഗത്തിലെ ചതിക്കുഴികൾ കുട്ടികൾ തിരിച്ചറിയണമെന്നും സഹപാഠികളാരെങ്കിലും ലഹരി ഉപയോഗിക്കുന്നതായോ, അപരിചിതരുമായി ഇടപഴകുന്നതായോ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അധ്യാപകരെ അറിയിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിദ്യാലയങ്ങളിൽ ലഹരിക്കെതിരായ ജാഗ്രതാ സമിതികൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധ്യാപകരും ജനപ്രതിനിധികളും ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പോലീസും എക്സൈസും ബോധവത്കരണത്തിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സ്‌കൂൾ കുട്ടികൾക്കിടയിൽ ലഹരി വിൽക്കുന്നവരുടെയും സംശയകരമായ സാഹചര്യത്തിലുള്ളവരുടെയും ഡാറ്റാ ബേസ് തയാറാക്കിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദ്യമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മയക്കുമരുന്ന് വിരുദ്ധദിനത്തിന്റെ ഭാഗമായി ജൂലായ് ഒന്നുവരെ നീണ്ടുനിൽക്കുന്ന പ്രചാരണ-ബോധവത്കരണ പരിപാടികളാണ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ നടക്കുന്നത്. ‘ആളുകൾ ആദ്യം, അപമാനവും വിവേചനവും നിറുത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം. കുട്ടികൾ മയക്കുമരുന്നിന്റെ കെണിയിൽ അകപ്പെടാതിരിക്കാൻ ആവശ്യമായ കരുതൽ സ്വീകരിക്കുന്നതിനായി രക്ഷാകർത്താക്കൾക്ക് ബോധവത്കരണ ക്ലാസുകൾ നൽകും. വിദ്യാലയങ്ങളിൽ പ്രത്യേക അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് സംവാദ മത്സരവും നടത്തുന്നുണ്ട്.

ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, എക്സൈസ് കമ്മിഷണർ മഹിപാൽ യാദവ്, ജോയന്റ് എക്സൈസ് കമ്മിഷണർ ഗോപകുമാർ.ആർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരും പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉഷ്ണതരംഗം: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി...

ബീനാ കണ്ണൻ കൊറ്റ്യൂർ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22 മുതൽ കൊച്ചിയിൽ

കൊച്ചി: ഈ വർഷത്തെ മിസ് യൂണിവേഴ്സ് കേരള സൗന്ദര്യമത്സരം മെയ് 22...

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...
Telegram
WhatsApp