spot_imgspot_imgspot_img

റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 13 വിദ്യാർഥികൾ ആശുപത്രിയിൽ

Date:

ആലപ്പുഴ: പുന്നപ്ര റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. 13 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ സ്ഥിതീകരിച്ചത്.

സ്കൂൾ ഹോസ്റ്റലിൽ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടിരുന്നു. ഇവർക്ക് ചോറും സാമ്പാറുമാണ് നൽകിയത്. ഈ ഭക്ഷണം മോശമാണെന്ന് കുട്ടികൾ പരാതിപ്പെട്ടിരുന്നുവെന്നും ഇതിനു ശേഷമാണ് കുട്ടികളിൽ അശ്വസ്ഥത അനുഭവപ്പെട്ടതെന്നും പറയുന്നു. ആലപ്പുഴ ജില്ലാ കലക്‌ടറെത്തി കുട്ടികളെ സന്ദർശിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp