spot_imgspot_imgspot_img

ബസിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

Date:

മുംബൈ: ബസിന് തീപിടിച്ച് 25 പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. മിക്കവരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. പുലർച്ചെ 1.26 ന് മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്.

26 യാത്രക്കാർ അഗ്നിക്കിരയാവുകയും ഏഴ് പേർ അതിജീവിക്കുകയും ചെയ്തു. രക്ഷപ്പെട്ടവർ ചില്ല് ചില്ലുകൾ തകർത്താണ് ബസിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു, കണ്ടെടുത്ത മൃതദേഹങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റതിനാൽ, തിരിച്ചറിയുന്നത് വെല്ലുവിളിയായി തീർന്നിട്ടുണ്ട്.

ദുസർബിദിനും സിന്ദ്‌കേദ്‌രാജയ്‌ക്കും ഇടയിൽ പിംപൽഖൂത ഗ്രാമത്തിൽ വണ്ടിയുടെ ടയർ പൊട്ടി ആദ്യം ഇരുമ്പ് തൂണിൽ ഇടിക്കുകയായിരുന്നു. പിന്നീട്‌ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

33 യാത്രക്കാരാണ് നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന വിദർഭ ട്രാവൽസിന്റെ ബസിൽ ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരെ അടിയന്തര വൈദ്യസഹായത്തിനായി സിന്ദ്‌കേദ്‌രാജയിലെയും ബുൽധാനയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിൽ എല്ലാവരുടെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...
Telegram
WhatsApp