spot_imgspot_imgspot_img

സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഇനി പുതിയ വേഗപരിധി

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വേഗപ്പൂട്ട്. ഇന്ന് മുതൽ സംസ്ഥാനത്തെ വേഗ പരിധി പുതിക്കിയുള്ള വിജ്ഞാപനം പ്രാബല്യത്തിലായി. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 മാണ് വേഗപരിധി.

മുച്ചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും. ഒമ്പത് സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.

ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് – മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയപാതകളിൽ 85, 4 വരി സംസ്ഥാന പാതയിൽ 80 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റു റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്

ചരക്ക് വാഹനങ്ങളുടെ വേഗപരിധി 6 വരി, 4 വരി ദേശീയപാതകളിൽ 80 കിലോമീറ്ററും മറ്റ് ദേശീയപാതകളിലും 4 വരി സംസ്ഥാന പാതകളിലും 70 കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോമീറ്ററും മറ്റ് റോഡുകളിൽ 60 കിലോമീറ്ററും നഗര റോഡുകളില്‍ 50 കിലോമീറ്റർ ആയും നിജപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 2014 ന് ശേഷം ഇപ്പോഴാണ് വേഗപരിധി പുനർ നിശ്ചയിക്കുന്നത്. സംസ്ഥാനത്തെ റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചതും ക്യാമറകൾ പ്രവർത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp