spot_imgspot_imgspot_img

ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്ന് പ്രതീക്ഷ; മന്ത്രി വി ശിവൻകുട്ടി

Date:

കോഴിക്കോട്: ഏകസിവിൽ കോഡ് വിരുദ്ധ സമരത്തിൽ മുസ്സിം ലീഗ് കൂടെ നിൽക്കുമെന്നാണ് പ്രതീക്ഷയെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഇപ്പോഴും കോൺഗ്രസ്സിന് അഴകൊഴമ്പൻ നിലപാടാണ് . ജനാധിപത്യ പാർട്ടിയാണ് മുസ്‌ലിം ലീഗ്. പല വിഷയങ്ങളിലും ലീഗിന്റേത് ശക്തമായ നിലപാടാണ്. ലീഗിനെ അതുകൊണ്ടാണ് ക്ഷണിച്ചത്. കോൺഗ്രസിന് അഴകൊഴമ്പൻ സമീപനമാണുള്ളതെന്നും ഉറച്ച നിലപാടില്ലെന്നും മന്ത്രി പറഞ്ഞു. ഇഎംഎസിന്റെ നയങ്ങളിൽ നിന്ന് സിപിഎം വ്യതിചലിച്ചുവെന്ന കോൺഗ്രസ്‌ ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവർ രേഖകൾ പരിശോധിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.

സിപിഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. ഇന്ന് പാണക്കാട് ചേരുന്ന യോഗം സിപിഎമ്മിന്റെ ക്ഷണം തള്ളാൻ തീരുമാനിക്കും. സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീ​ഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. മുസ്‍ലിം ലീഗി​നെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp