spot_imgspot_imgspot_img

മണിപ്പൂർ കലാപം : രാജ്യത്തിൻറെ സൽപ്പേര് ഭരണകൂടം കളങ്കപ്പെടുത്തുന്നു പി.ഡി.പി

Date:

ശ്രീകാര്യം: മാസങ്ങളായി തുടരുന്ന മണിപ്പൂർ കലാപത്തിൽ ഭരണകൂടം തുടരുന്ന മൗനവും നിസംഗതയും കാരണം രാജ്യത്തിൻറെ സൽ പേര് ലോകത്തിന്റെ മുന്നിൽ കളങ്കപ്പെടുകയാണെന്ന് പിഡിപി ആരോപിച്ചു. കലാപത്തിൽ ബി.ജെപി ഭരണകൂടം നിസംഗത കാണിക്കുമ്പോൾ സ്ത്രീകളെ ബലാത്സംഗം ചെയ്തും ആരാധനാലയങ്ങൾ തകർത്തും അക്രമികൾ അഴിഞ്ഞാടി. രാജ്യത്തിൻ്റെ മതേതരത്വത്തെയും ജനങ്ങളെയും വെല്ലുവിളിച്ചു കൊണ്ടുള്ള ക്രൂരത തുടരുന്നത് രാജ്യത്തിന് നാണക്കേടും ഇന്ത്യയുടെ സൽപേരിന് കളങ്കവുമാണെന്ന് ഗ്ലോബൽ പിസിഎഫ് അംഗം അണ്ടൂർക്കോണം നൗഷാദ് ആരോപിച്ചു.

”മണിപ്പൂര്‍ വംശഹത്യ: ഗുജറാത്ത് ആവര്‍ത്തനം” , മണിപ്പൂരിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍ പി.ഡി.പി. കഴക്കുട്ടം മണ്ഡലം കമ്മിറ്റി ശ്രീകാര്യം ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നടയറ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി ശ്രീകാര്യം സുധീർ അധ്യക്ഷത വഹിച്ചു മണ്ഡലം നേതാക്കളായ സുധീർ, ഷഹീൻ ഷാ, ഷിബു , നസീർ ചന്തവിള, സുനീർ തുടങ്ങിവർ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp