spot_imgspot_imgspot_img

താനൂർ കസ്റ്റഡിമരണത്തിൽ അട്ടിമറിയെന്ന് രമേശ് ചെന്നിത്തല

Date:

തിരുവനന്തപുരം: താനൂർ കസ്റ്റഡിമരണത്തിൽ ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജിഫ്രിയുടെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്ത് നൽകി.

ഇവിടെ കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തലത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ജിഫ്രിയുടെ കസ്റ്റഡി മരണം ഗൗരവമായ കുറ്റകൃത്യമാണ്. അയാൾ ചെയ്ത കുറ്റത്തെ താൻ ന്യായീകരിക്കുന്നില്ല. പക്ഷെ കസ്റ്റഡിയിൽവെച്ച് മർദിച്ചു കൊലപ്പെടുത്താൻ ആരാണ് പൊലീസിന് അനുവാദം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. കസ്റ്റഡിമരണം ഉണ്ടാകുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp