spot_imgspot_imgspot_img

തിരുവനന്തപുരത്ത് വയോധികയെയും മകളെയും വീടുകയറി മർദിച്ചു

Date:

തിരുവനന്തപുരം: വയോധികയെയും മകളെയും ഗുണ്ടാസംഘം വീട്ടിൽ കയറി മർദിച്ചു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. വഴിത്തർക്കത്തിന്‍റെ പേരിലാണ് അക്രമം. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവ‌ർക്കാണ് മർദനമേറ്റത്. മർദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ശബ്ദേ കേട്ട് പുറത്തേക്ക് വരുന്ന ​ഗീതയെ വെള്ള ഷർട്ടും മുണ്ടും ധരിച്ചയാൾ മർദിക്കുന്നത് കാണാം. ഇത് കണ്ട് വീട്ടിൽ നിന്ന് ഓടി വന്ന വയോധികയെയും ഇവർ മർദിക്കുന്നുണ്ട്.

നാലു മാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ്. കോടതിയിൽ സ്റ്റേ നിലനിൽക്കെയാണ് എതിർകക്ഷികൾ വീട്ടിൽ കയറി അതിക്രമം കാട്ടിയത്. സംഭവത്തിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp