spot_imgspot_img

ബിഹാറിലെ മാധ്യമപ്രവർത്തകന്‍റെ കൊലപാതകം: 4 പേർ അറസ്റ്റിൽ

Date:

പറ്റ്ന: ബിഹാറിലെ മാധ്യമപ്രവർത്തകനായിരുന്ന വിമൽ കുമാർ യാദവിനെ വെടിവച്ചു കൊന്ന കേസിൽ 4 പേർ അറസ്റ്റിലായി. വിപിൻ യാദവ്, ഭവേഷ് യാദവ്, ആശിഷ് യാദവ്, ഉമേഷ് യാദവ് എന്നിവരാണ് വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊലക്കേസിൽ ഉൾപ്പെട്ട മറ്റു രണ്ട് പേർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

വെള്ളിയാഴ്ച രാവിലെയാണ് ബിഹാറിലെ അരാരിയയിൽ വച്ച് വിമൽ കുമാർ യാദവ് കൊല്ലപ്പെട്ടത്. വിമൽകുമാറിന്‍റെ വാതിലിൽ തട്ടി വിളിച്ച് വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ടു വർഷങ്ങൾക്കു മുൻപ് വിമലിന്‍റെ സഹോദരനും ഇതേ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ആ കേസിലെ ഏക ദൃസാക്ഷിയായിരുന്നു വിമൽ കുമാർ യാദവ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. നേമം സ്വദേശി അനീഷ്...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫല പ്രഖ്യാപനം 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം...

സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സാമൂഹികാധിഷ്ഠിത ലഹരി വിമുക്ത സേവനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കാട്ടാക്കട തൂങ്ങാംപാറയിലാണ് സംഭവം...
Telegram
WhatsApp