spot_imgspot_imgspot_img

വയനാട്ടില്‍ ഡി ജെ പാർട്ടികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി

Date:

വയനാട്: അന്തർസംസ്ഥാന ലഹരി വില്പന സംഘത്തിലെ മുഖ്യകണ്ണികളായ രണ്ട് പേർ, ഡി ജെ പാർട്ടികളിൽ ലഹരി വില്പന നടത്തി മടങ്ങവെ, എം ഡി എം എയും ഹാഷിഷ് ഓയിലുമായി മുത്തങ്ങ എക്സൈസിന്റെ പിടിയിലായി.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹനപരിശോധനയിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ 61 ഗ്രാം എം ഡി എം എയും 12.8 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ സുജിത് സതീശൻ, അരവിന്ദ് ആർ കൃഷ്ണ എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി.പി യും പാർട്ടിയും അറസ്റ്റ് ചെയ്തത്. പ്രതികളെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാറും ഇവർ ഉപയോഗിച്ച വിവിധ കമ്പനികളുടെ നാല് മൊബൈൽ ഫോണുകളും 100 അമേരിക്കൻ ഡോളറും, കഞ്ചാവും എം ഡി എം എയും പൊടിക്കാൻ ഉപയോഗിക്കുന്ന രണ്ട് ക്രഷിംങ് മെഷിനും, ഇന്റർനെറ്റ് കോളിങ്ങിനായി ഉപയോഗിക്കുന്ന റൂട്ടറും കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട പോലീസ് അന്വേഷിക്കുന്ന പ്രധാന കേസ്സിലെ പ്രതികളായ ഇവര്‍, ബാഗ്ലൂർ കേന്ദ്രീകരിച്ച് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന മറവിലാണ് ലഹരി കച്ചവടം നടത്തിവന്നത്.

തോൽപ്പെട്ടി, സുൽത്താന്‍ ബത്തേരി, മേപ്പടി ഭാഗങ്ങളില്‍ വീക്ക്‌എന്‍ഡുകളില്‍ ചെറു പൊതികളിലാക്കി മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി എക്സൈസ് ഇൻസ്പെക്ടര്‍ അനൂപ് വി.പി അറിയിച്ചു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രകാശൻ .കെ വി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, അരുൺ പി ഡി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഖില, റസിയ ഫർസാന എന്നിവരും ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp