spot_imgspot_imgspot_img

ഭോപ്പാലിൽ ആൾക്കൂട്ടാക്രമണം:ആൺകുട്ടിയെ കൊലപ്പെടുത്തി.

Date:

ഭോപാൽ: ചരിത്രതാളുകളിൽ രേഖപ്പെടുത്തുന്ന വിജയാരവങ്ങൾക്കിടയിലും ഭാരതമണ്ണിൽ അതിക്രൂരമായ കുറ്റകൃത്യങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുന്നില്ല. ലൈംഗികാതിക്രമ പരാതി നൽകിയതിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനെ ആൾക്കൂട്ടം മർദിച്ചു കൊന്നു.മധ്യപ്രദേശിലെ സാഗർ ജില്ലയിലായിരുന്നു നടുക്കുന്ന ഈ ആക്രമണം.

ലൈംഗികാതിക്രമ പരാതി നൽകിയ പെൺകുട്ടിയുടെ സഹോദരനെയാണ് ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയത്.പെൺകുട്ടിയേയും അക്രമിസംഘം മർദ്ദിച്ചു.ഇവരുടെ അമ്മയെയും വിവസ്ത്രയാക്കി.

4 പേർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തെന്നുകാട്ടി 2019ൽ പെൺകുട്ടി നൽകിയ പരാതിയുടെ പേരിലാണ് ഈ ക്രൂരകൃത്യങ്ങൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു.കേസിലെ നാലു പ്രതികളെയും അറസ്റ്റ് ചെയ്തു. ഈ കേസ് കോടതിയിലാണ്. ആൾക്കൂട്ട ആക്രമണത്തിൽ 9 പേർക്കെതിരെ കൊലക്കക്കുറ്റത്തിനു കേസെടുത്തു. പട്ടികജാതി – പട്ടികവർഗ നിയമങ്ങൾ പ്രകാരവും കേസുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരളം ജയിച്ചു, ഇനി യു.ഡി.എഫ് നയിക്കും; വി ഡി സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ...

വട്ടിയൂർക്കാവിൽ മിന്നും വിജയം കരസ്ഥമാക്കി കെ മുരളീധരൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരൻ. 2796...

ഭരണം ഉറപ്പിച്ച് യു ഡി എഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡോടെ യുഡിഎഫ് ഭരണം ഉറപ്പിച്ചു....

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പ്രതികരണവുമായി കെ കെ രമ

തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് തരംഗം ആഞ്ഞടിക്കുകയാണ്. 103 സീറ്റുകളിൽ...
Telegram
WhatsApp