spot_imgspot_imgspot_img

നെടുങ്കണ്ടത്ത് ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കടന്നു; യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു

Date:

ഇടുക്കി: നെടുങ്കണ്ടത്ത് ലഹരിക്ക് അടിമയായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. പരുക്കേറ്റ ഗീതുവിനെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പാമ്പാടുംപാറ സ്വദേശി വിജിത്ത് ആണ് അക്രമം നടത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതി മാത്രമുള്ള സമയത്ത് വിട്ടിലെകത്തിയ പ്രതി വീടിന്‍റെ വാതില്‍ ചവിട്ടി തുറന്ന് യുവതിയെ ആക്രമിക്കുകായയിരുന്നു. യുവതിയെ വിജിത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇത് എതിര്‍ത്തതോടെ കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടി. കഴുത്തിന് നേരെയാണ് കത്തി വീശിയത്. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ കൈവിരലുകള്‍ക്ക് വെട്ടേറ്റു. അക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീടിനു പുറത്തേക്ക് യുവതി ഇറങ്ങിയോടുകയായിരുന്നു. വിജിത്തും പിന്തുടര്‍ന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പ്രതിയെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസിന് പ്രതിയെ കൈമാറി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വെള്ളറടയിൽ ഏഴര കിലോ ലഹരി വസ്തുമായി യുവാവ് പിടിയിൽ

ആന്ധ്രപ്രദേശിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഏഴരക്കിലോ കഞ്ചാവുമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആര്യനാട്...

‘പട നയിച്ചവൻ നാടു നയിക്കും’; തൊടുപുഴയിൽ വി ഡി സതീശനു വേണ്ടി കൂറ്റൻ ഫ്ലക്സ്

ഇടുക്കി: ഇലക്ഷൻ ഫലപ്രഖ്യാപനം വരാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ...

പണം മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്ന് പരാതി

കൊല്ലം: കൊല്ലം പുനലൂരിൽ പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് ക്രൂരത. ആറാം...

നഴ്സിങ്ങ് വിദ്യാർത്ഥി ആദിത്യന്റെ മരണം: കോളേജിനെതിരെ ആരോപണവുമായി ആദിത്യന്റെ അച്ഛൻ

തിരുവനന്തപുരം: നഴ്സിങ്ങ് വിദ്യാർത്ഥി ആദിത്യൻ മരിച്ച സംഭവത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണം...
Telegram
WhatsApp