spot_imgspot_img

അഞ്ചനയുടെ വിയോഗം; കാരണം കണ്ടെത്തണം

Date:

കഴക്കൂട്ടം: കഴക്കൂട്ടത്ത് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ബികോം വിദ്യാർത്ഥിനിയും കഴക്കൂട്ടം പുല്ലാട്ടുകരി തിരുവാതിരയിൽ  അഞ്ചനയാണ് (20) രണ്ടുദിവസം മുമ്പ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ കഴക്കൂട്ടം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഒപ്പം വനിതാസെല്ലിന്റെ നിർദ്ദേശാനുസരണം ഉന്നത പൊലീസ് ഉദ്യോഗസ്ഥകർക്കും പരാതിനൽകിയിരിക്കുകയാണ്. ആൺസുഹൃത്തിനെ ഫോൺ വിളിച്ചറിയിച്ച ശേഷമാണ് അഞ്ചന ജീവനൊടുക്കിയതായി പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമോ സൂചനയോ വീട്ടുകാർക്കോ അടുത്ത സുഹൃത്തുക്കൾക്കോ അറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് വീട്ടുക്കാർ പറയുന്നത്.

ആൺ സുഹൃത്തിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും അഞ്ചനയെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണമെന്താണെന്നാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു

തിരുവനന്തപുരം: കടലോര ജാഗ്രതാ സമിതി യോഗം സംഘടിപ്പിച്ചു. തീരദേശ സുരക്ഷാ ഉറപ്പാക്കുന്നതിനും...

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവച്ചു

തിരുവനന്തപുരം: അതിർത്തിയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട്...

പാക്കിസ്ഥാൻ പ്രയോഗിച്ചത് 300 – 400 ഡ്രോണുകള്‍; തിരിച്ചടിച്ച് ഇന്ത്യ

ഡൽഹി: പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്‍....
Telegram
WhatsApp